നീല മഷിനിറച്ച പാത്രത്തിലേക്ക്ചോക്ക്കഷണം മുക്കുന്നു...ഇപ്പോള്‍ ചോക്കിന്നീലനിറമാണ്...വീണ്ടുമതൊടിച്ചുകാട്ടി വിവരിക്കുന്നു...
സ്ക്കൂളില്‍ ഡ്രോയീങ്ങ് ടീച്ചറിന്റെ കൈയിലും കാണാം കളറുള്ള ചോക്കുകള്‍.പലനിറങ്ങളിലുള്ള ചോക്കുകള്‍ ബ്ലാക്ക്ബോര്‍ഡില്‍ ചിത്രശലഭങ്ങളും പൂക്കളുംമരങ്ങളും സൃഷ്ടിച്ചു.നിറങ്ങളുടെ ദൗര്‍ലഭ്യത്തില്‍ കിട്ടാവുന്ന കളര്‍ ഉജാലയായിരുന്നു.അതില്‍ മുക്കി ഞാനുമുണ്ടാക്കി ഒരാര്ട്ടിഫിഷ്യല്കളര്ചോക്ക്.ഭിത്തിയിലും തറയിലും ഞാനതുകൊണ്ട് എനിക്ക് മാത്രംകണ്ടാലറിയാവുന്ന രൂപങ്ങളുണ്ടാക്കി സംതൃപ്തനായി.ടീവിയിലെ മഹാഭാരതത്തിന്റെം ആഴ്ചയിലൊരിക്കലുള്ള സിനിമയുടെ ഇടയിലും അപ്രതീക്ഷിതമായി കടന്നു വന്ന് ജിജ്ഞാസയുണ്ടാക്കുന്ന ചോക്ക്കഷണം.മനസിലായിരം സംശയങ്ങളുണ്ടാകുന്ന ആ പ്രായത്തില്‍ സാകൂതം വീക്ഷിച്ച് മറ്റൊരാശ്രയം കൂടാണ്ട് സ്വയം ഉത്തരം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒരിക്കലതിന്റെ കവര്‍ കണ്ണില്പെട്ടപ്പോള് അടക്കിവെച്ച ജിജ്ഞാസയോടെ അമ്മയോടു അതിനെപ്പറ്റി ചോദിച്ചു.ഉത്തരം മുട്ടിയ മുഖഭാവത്തില്‍ നിന്ന് ശകാരത്തിന്റെ സ്വരവും താക്കീതും.പിന്നീടെന്നോ ഹൈസ്കൂളിലെ മാവിന്‍ചുവട്ടിലെ ഉച്ചകഞ്ഞിമീറ്റിംഗില് ഒരു സീനിയര്‍ കൂട്ടുകാരന് എന്റെ ജിജ്ഞാസയുടെ കെട്ടുപൊട്ടിച്ചു. പിന്നീടുള്ള ടീവിയിലെ ചോക്കുമഷി ഡെമോണ്‍സ്ട്രേഷനുകള്‍
എന്റെ കണ്ണും കാതും പൊത്തിച്ചു.